ലൈഫ് മിഷൻ ക്രമക്കേട്: സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹർജികളില്‍ ഹൈക്കോടതി വിധി ഇന്ന്, സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകം

വടക്കാഞ്ചേരിയിലെ പദ്ധതിക്കെതിരായ സി.ബി.ഐ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ  ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ, എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസും യൂണിടാക് എം.ഡി സന്തോഷ് ഈപ്പനുമാണ് ഹർജി നൽകിയിരിക്കുന്നത്.  ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ച് രാവിലെ പത്തേകാലിന് ആണ് കേസിൽ വിധി പറയുക.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് അധികാരമില്ലെന്നാണ് സർക്കാരിന്‍റെ വാദം. സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ സഹായം സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിച്ചെന്ന് ആരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് കേസ് നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്‍റെ വാദം. തങ്ങള്‍ക്കെതിരെ ഈ വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് യൂണിടാകും വാദിക്കുന്നു.  കോൺസുലേറ്റിന്റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ല.  ലൈഫ് മിഷന് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടില്ലെന്നും എഫ്‌സിആർഎ പരിധിയിൽ വരില്ലെന്നും സർക്കാർ വാദിക്കുന്നു.

ലൈഫ് മിഷൻ പദ്ധിയുമായി ബന്ധപ്പെട്ട് വലിയ ​ഗൂഡാലോചന നടന്നിട്ടുണ്ടെന്നും,   കേന്ദ്രസർക്കാരിൻറെ  അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നുമാണ് സിബിഐ കോടതിയിൽ നിലപാടെടുത്തിരിക്കുന്നത്. യൂണിടാക്കിന് കരാർ ലഭിച്ചത് ടെൻഡർ വഴിയാണെന്നുള്ളത് കളവാണെന്നും സിബിഐ കോടതിയിൽ വാദിച്ചു. റെഡ് ക്രെസന്റിൽ നിന്ന് കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തതെന്നും സിബിഐ കോടതിയിൽ പറഞ്ഞു.

ഹർജിയിൽ വരുന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് ഏറെ നിർണായകമാണ്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി