ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ വന്ന ചെന്നിത്തല അപഹാസ്യനായി മടങ്ങി; 'അങ്ങ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവത്തില്‍ അന്നു പറഞ്ഞത് ഞങ്ങള്‍ മറന്നിട്ടില്ല'

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ച്. ശ്രീജിത്തിന്റെ സുഹൃത്ത്.

ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ

“ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700 ല്‍ ്ധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു”

എന്നാല്‍ ഈ ചോദ്യങ്ങള്‍ ചെന്നിത്തലയെ ചൊടിപ്പിച്ചു. നിങ്ങള്‍ക്ക് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അധികാരം എന്നായി ചെന്നിത്തലയുടെ മറുപടി. ശ്രീജിത്തിന് നീതി കിട്ടണമെന്നും പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ട് എന്നു പറഞ്ഞപ്പോള്‍ ചെന്നിത്തല സമര സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി.

സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ശ്രീജിത്തിന് നീതി തേടിയുള്ള സോഷ്യല്‍ മീഡിയയുടെ ആവശ്യത്തോടൊപ്പം താനും നിലകൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

അതേസമയം ശ്രീജിത്തിന്റെ ആവശ്യം തള്ളി സി.ബി.ഐ. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു

Read more

https://www.facebook.com/kirandeepu.k/videos/2251821321510193/