കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്‌വി ഭട്ടിയെ നിയമിക്കാൻ ശിപാർശ. സുപ്രീംകോടതി കൊളീജിയമാണ് ശിപാർശ ചെയ്തത്. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശിപാർശ സുപ്രീംകോടതി കൊളീജിയം തിരിച്ചു വിളിച്ചു. കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് നടപടി. മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നത് പരിഗണിച്ചാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം.