ആശ പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണം; അവഗണന ഖേദകരമാണെന്ന് സാദിഖലി തങ്ങള്‍

ആശ പ്രവര്‍ത്തകര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. ആശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അവഗണിക്കുന്നത് ഖേദകരമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരെ സമരത്തിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്നും എല്ലാ പാര്‍ട്ടികളും മുന്നണിയെ ശക്തിപ്പെടുത്താന്‍ തയ്യാറാകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. ക്രൗഡ് പുള്ളറായ നേതാവാണ്. തരൂര്‍ യുഡിഎഫിന്റെ നല്ല പ്രചാരകനാണ്. തരൂരിനെ പ്രയോജനപ്പെടുത്താന്‍ പറ്റുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം മാറ്റിവച്ച് ആശമാരുടെ സമരം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശ പ്രവര്‍ത്തകരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി മാര്‍ച്ച് 3ന് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.

വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ക്കെതിരായ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം ആശ പ്രവര്‍ത്തകരുടെ സമരത്തെ എതിര്‍ത്തുകൊണ്ട് സിഐടിയു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശപ്രവര്‍ത്തകര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി അഞ്ച് വര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഏതെങ്കിലും തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Latest Stories

IPL 2025: മാക്‌സ്‌വെല്ലിന്റെ വെടി തീര്‍ന്നു, പകരക്കാരനെ പിഎസ്എലില്‍ നിന്നും പൊക്കി പഞ്ചാബ് കിങ്സ്‌, ഇവന്‍ തകര്‍ക്കുമെന്ന് ആരാധകര്‍

'എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ എന്തിന് നിന്നും തരുന്നത്'; കൊച്ചിയില്‍ നിന്നുമാത്രം കാര്‍ത്തിക തട്ടിയെടുത്തത് 30 ലക്ഷം; ഇടപാടുകാരെ കണ്ടെത്തിയത് ഇന്‍സ്റ്റയിലൂടെയും

എന്റെ സിനിമ ചെയ്യാതിരിക്കാന്‍ വിജയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി, തെലുങ്ക് സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പറഞ്ഞു: ഗോപിചന്ദ് മലിനേനി

ശ്രീരാമൻ പുരാണ കഥാപാത്രമാണെന്ന് രാഹുൽ ഗാന്ധി; കോൺഗ്രസ് രാജ്യദ്രോഹിയും രാമാ ദ്രോഹിയുമായി മാറിയെന്ന് ബിജെപി, വിവാദം

IPL 2025: സഞ്ജു രാജസ്ഥാൻ വിടാനൊരുങ്ങുന്നു, തെളിവായി പുതിയ വീഡിയോ; ചർച്ചയാക്കി ആരാധകർ

IPL 2025: കോഹ്ലിയെയും രോഹിതിനെയും താരങ്ങളാക്കിയത് അദ്ദേഹം, അവന്‍ ഇല്ലായിരുന്നെങ്കില്‍... തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ 32 ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ 3.20 ലക്ഷം; നാലു പേരെ പിടികൂടി പൊലീസ്; മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തു

ഞാന്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടന്‍, സിനിമയിലെ കണ്ണിലുണ്ണി, ഓമനക്കുട്ടന്‍..; ബേസിലിനെ പ്രശംസിച്ച് ഷീല

IPL 2025: ധോണിയുടെ ബുദ്ധിയൊക്കെ തേഞ്ഞ് തുടങ്ങി, ഇന്നലെ കണ്ടത് അതിന്റെ ലക്ഷണം; ആദം ഗിൽക്രിസ്റ്റ് പറഞ്ഞത് ഇങ്ങനെ

അമേരിക്കന്‍ പ്രസിഡന്റിനെ പാര്‍ട്ടി നിരീക്ഷിക്കുന്നു; ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള നയത്തില്‍ സിപിഎം ഉടന്‍ നിലപാട് എടുക്കുമെന്ന് എംഎ ബേബി