മരംമുറി വിവാദം; ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് നട്ടെല്ല് പോരെന്ന് കെ. ബാബു 

മരം മുറി വിവാദത്തിൽ ഇടതു സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് മരം മുറി സംഭവത്തിൽ പിണറായി സർക്കാരിന്റേതെന്ന് കെ. ബാബു ആരോപിച്ചു.

റവന്യൂ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന അണ്ടർ സെക്രട്ടറി വിവരങ്ങൾ നൽകിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങൾ അറിയേണ്ട കാര്യമാണ്. മരം മുറി ഫയൽ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സർക്കാർ അത് പറയണം.  മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകൾ വിവരവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതിന് ഉദാഹരണമാണെന്നും കെ. ബാബു പറഞ്ഞു.

ജോലിയിൽ  മികവുപുലർത്തിയതിന് ഗുഡ് സർവീസ് എൻട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവർത്തകരും മൗനം പാലിക്കുന്നു. കള്ളം കൈയോടെ പിടിച്ചപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം. ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികൾ സത്വരമായി പിൻവലിച്ച് അവർക്ക് നിഷേധിച്ച ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും ഇക്കാര്യത്തിൽ അത് ബാധകമായില്ല. ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലാക്കണം. സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളമാരായി മാറും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ “ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു” എന്ന് തോന്നുന്നത് സ്വാഭാവികമെന്നും അദ്ദേഹം  പരിഹസിച്ചു.

Latest Stories

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'