കാനം രാജേന്ദ്രൻ അന്തരിച്ച സാഹചര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനോയ് വിശ്വത്തെ നിയമിച്ച നടപടിയെ വിമർശിച്ച് മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മായിൽ രംഗത്തെത്തി.സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് ധൃതി പിടിച്ച് നിയമനം നടത്തേണ്ടതില്ലായിരുന്നുവെന്നാണ് പ്രധാന വാദം.
പാർട്ടിയുടെ കീഴ് വഴക്കം ലംഘിച്ചതായ സംശയം പാർട്ടിക്കാർക്കും വ്യക്തിപരമായി തനിക്കുമുണ്ടെന്ന് കെ ഇ ഇസ്മായിൽ പറഞ്ഞു.ബിനോയ് വിശ്വത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കാനത്തിന്റെ കത്തുണ്ടെന്ന് പറയുന്നതല്ലാതെ ആരും അത് കണ്ടിട്ടില്ലെന്നും ഇസ്മായിൽ പറയുന്നു.
കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ല. ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ്. ദേശീയ നേതൃത്വം കുറച്ച് കൂടി ചർച്ചയ്ക്ക് ശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും ഇസ്മായിൽ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.