ആരോപണങ്ങൾ ഉയരുമ്പോൾ വാൽ മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രിയുടേത്: കെ.കെ.രമ

മുഖ്യമന്ത്രി കാണിക്കുന്നത് പല്ലിയുടെ കൗശലമാണെന്ന് കെ.കെ രമ. ഇന്ന് ചേർന്ന നിയമ സഭയോ​ഗത്തിനിടെയാണ് ആരോപണങ്ങളുയരുമ്പോൾ വാൽമുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടത്.

“സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വിജിലൻസ് ഡയറക്ടറെ മാറ്റി. മടിയിൽ കനമില്ലെന്ന വാദം പൊളിയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാൾക്കെതിരെ വക്കീൽ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും” രമ പരിഹസിച്ചു.

സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിൽ കാര്യമില്ലെങ്കിൽ എന്തിനാണ് ഷാജ് കിരണെ അയച്ചതെന്ന് ലീഗ് അംഗം എൻ.ഷംസുദീൻ ചോദിച്ചു. ഷാജ് കിരണിന്റെ പിണറായി അനുകൂല പോസ്റ്റ് ഉയർത്തി കാട്ടിയാണ് ഷംസുദീന്റെ പരാമർശം. ബിജെപിയുമായി ഒത്തു കളിച്ച് കേസ് നിർവീര്യമാക്കിയെന്നും ഷംസുദീൻ പറഞ്ഞു

Read more

മുഖ്യമന്ത്രിയുടെ ചെപ്പിടിവിദ്യ പ്രതിപക്ഷത്തോടുവേണ്ട. പിണറായി ഏകാധിപതിയാണ്. ധാർമികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നും ഷംസുദീൻ ആരോപിച്ചു.