ആർ.എസ്.എസ്കാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം ആരും വിശ്വസിക്കുമെന്ന് കരുതുന്നില്ല: കെ കെ ശൈലജ

പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.കെ ശൈലജ. പെൺകുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വീകരിക്കും എന്നും കെ.കെ ശൈലജ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്:

കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമർശം നടത്തിക്കൊണ്ട് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച നിജസ്ഥിതി നാട്ടിലെ ബഹുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് കരുതുന്നു.

എൻ്റെ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ പ്രശ്നത്തില്‍ എംഎൽഎ എന്ന നിലയിൽ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും ഞാൻ സമയം കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മാവനും, ആക്ഷൻ കമ്മിറ്റി ചെയർമാനും, മറ്റു കമ്മിറ്റി അംഗങ്ങളും ഡി. വൈ. എസ്. പിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാൻ നിൽക്കുകയായിരുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ ഡി.വൈ.എസ്.പിയോട് ആ കേസിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോൾ ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയർന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് അന്വേഷണം ശക്തമാക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയാണെന്നും പോക്സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.

ഒരു പാവപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം കേസിൽ പ്രതിയായ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്.

സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വീകരിക്കും.

https://www.facebook.com/kkshailaja/posts/3177526962335263

Latest Stories

6 വയസുകാരന്റെ കൊലപാതകം പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തതോടെ; വിവരം പുറത്തറിയുമെന്ന് ഭയന്ന് കുളത്തിൽ മുക്കി കൊന്നു, ഇരുപതുകാരൻ അറസ്റ്റിൽ

മാളയെ നടുക്കി കൊലപാതകം; 6 വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഇരുപതുകാരനായ പ്രതി പിടിയിൽ

IPL 2025: ആ ടീമിന്റെ ആരാധകരാണ് ഏറ്റവും മികച്ചത്, അവർ താരങ്ങളെ ഏറ്റവും മോശം അവസ്ഥയിലും പിന്തുണക്കും; ചെന്നൈ ഉൾപ്പെടെ ഉള്ള ടീമുകളെ കൊട്ടി രവിചന്ദ്രൻ അശ്വിൻ

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ, വിശദമായി ചോദ്യം ചെയ്യും

IPL 2025: ഇനിമേൽ ആ ടെറിട്ടറി എന്റെ ഈ ടെറിട്ടറി എന്റെ എന്നൊന്നും പറയേണ്ട വിട്ടു പിടി, ദി വേൾഡ് ഈസ് മൈ ടെറിട്ടറി; ബാംഗ്ലൂരിനോട് പക വീട്ടിയുള്ള കെഎൽ രാഹുലിന്റെ ആഘോഷം വൈറൽ

RCB VS DC: അവനെ ആര്‍സിബി ഇനി  കളിപ്പിക്കരുത്, എന്ത് മോശം കളിയാണ്, വേറെ നല്ല പ്ലെയറെ ഇറക്കൂ, രൂക്ഷവിമര്‍ശനവുായി ആരാധകര്‍

മുബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി; ചിത്രം പുറത്തുവിട്ട് എന്‍ഐഎ

മാതൃമരണ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; മുന്നിലുള്ളതും ഒപ്പമുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങള്‍; പാകിസ്ഥാനില്‍ മാതൃമരണ നിരക്ക് ഇന്ത്യയേക്കാള്‍ കുറവ്

RCB VS DC: ഐപിഎലിലെ പുതിയ ചെണ്ട ഇവന്‍, നിലത്തുനിര്‍ത്താതെ ഓടിച്ച് സാള്‍ട്ട്, കിട്ടിയ അടിയില്‍ അവന്റെ ഷോഓഫ് അങ്ങ് നിന്നു