മുരളീധരനുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിഡി സതീശൻ; ഈ സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്ന് മുരളീധരൻ

കോൺഗ്രസിലെ പടലപ്പിണക്കത്തിനിടയിൽ ഒരുമിച്ച് വേദി പങ്കിട്ട് വിഡി സതീശനും കെ മുരളീധരനും. മുരളീധരനുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വേദിയിൽ സതീശൻ പറഞ്ഞു. അതേസമയം മുരളീധരൻ അതൃപ്തി മറച്ചുവെച്ചില്ല. മുരളീധരൻ ഉദ്ഘാടകനായ സമരവേദിയിലേക്ക് സതീശൻ എത്തുകയായിരുന്നു.

പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചോ എന്ന ചോദ്യത്തിന് പാലക്കാട്ട് മുരളീധരൻ വന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു സതീശന്റെ മറുപടി. ‘ഇപ്പോൾ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സതീശൻ വേദിവിട്ട ശേഷമായിരുന്നു നീരസം മറച്ചുവെക്കാതെയുള്ള മുരളീധരന്റെ പ്രതികരണം.

Read more

മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന സതീശന്റെ വാദവും മുരളീധരൻ തള്ളി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിന്റെ അടുത്ത് കേരളാ ബാങ്ക് ജീവനക്കാർ നടത്തുന്ന സമരവേദിയിലാണ് മുരളീധരനും സതീശനും വേദിപങ്കിട്ടത്.