എൽഡിഎഫ് മന്ത്രി സഭ പുനഃസംഘടനെയെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ലെന്ന പ്രയോഗത്തിലൂടെയായിരുന്നു മുരളീധരന്റെ പരിഹാസം. എൽഡിഎഫിന്റെ ആഭ്യന്തര കാര്യമാണ് അത്. എന്നാൽ കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകുമെന്ന് മുരളീധരൻ പറഞ്ഞു.
വീണാ ജോർജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാക്കുമെന്ന റിപ്പോര്‍ട്ടകളും കാണുന്നുണ്ട്. വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല.നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്.അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുമെന്നാണ് ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തെ മുരളീധരൻ വിശേഷിപ്പിച്ചത്.
സോളാർ കേസിലെ ഗൂഡലോചന പിണറായിയുടെ പൊലീസ് അന്വേഷിക്കണ്ട.മറ്റ് വഴികളാണ് തേടുന്നത്.ഇതിൽ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്.ഗണേഷിനെ ഇനി യു ഡി എഫിൽ എടുക്കില്ല.സോളാർ ഗൂഢാലോചന അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കെത്തുമെന്ന ഭയമില്ല.ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ല.സോളാര്‍ വിവാദത്തില്‍ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു