കോണ്‍ഗ്രസില്‍ തരൂര്‍ തരംഗം ഇല്ല; പ്രശ്നങ്ങൾക്ക് കാരണം കൂടിയാലോചന ഇല്ലാത്തതെന്ന് കെ മുരളീധരൻ

കോൺഗ്രസിൽ തരൂർ തരംഗമില്ലെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരൻ എംപി. കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംപിയുടെ വെളിപ്പെടുത്തൽ.

തരൂര്‍ തരംഗം കോണ്‍ഗ്രസില്‍ ഇല്ലെന്നും കോണ്‍ഗ്രസ് തലപ്പത്തു ഇരിക്കാന്‍ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞത് അതിനുള്ള മെയ് വഴക്കം ഇല്ലാത്തതു കൊണ്ടാണ് എന്നും മുരളീധരന്‍ തുറന്നടിച്ചു.കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണ്.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അത് പരിഹരിച്ചു തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ തയ്യറാകണം എന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.അതേ സമയം സംസ്ഥാനത്ത് പൊലീസ് ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടില്ലഎന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍ എന്നും കെ. മുരളീധരന്‍ പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ