നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ യുഡിഎഫിന്; സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്നെന്ന് കെ മുരളീധരന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ ആയിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20,000ല്‍ അധികം വോട്ടിന് ജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി നേതാവ് കെ സുരേന്ദ്രന്റെയും വിവാദ പ്രസ്താവനകളിലും കെ മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ പോലെ പ്രശ്നം കേരളത്തില്‍ ഇല്ല. എകെ ആന്റണിയെ മുസ്ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണം. കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് നിലവില്‍ തീരുമാനമായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Latest Stories

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് ഇന്ത്യന്‍ സേനയിലെ കരുത്തരായ വനിത ഉദ്യോഗസ്ഥര്‍; കരസേനയില്‍ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയില്‍ നിന്ന് വ്യോമിക സിങും; ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടു ഇന്ത്യ

ആര്‍ക്ക് വേണമെങ്കിലും അഭിനയിക്കാം, കുറെ എന്‍ആര്‍ഐക്കാര്‍ കയറി വന്ന് മലയാള സിനിമ നാറ്റിച്ച് നാശകോടാലിയാക്കി: ജനാര്‍ദനന്‍

പഹല്‍ഗാമിലെ നിഷ്ഠൂര ആക്രമണത്തിന് മറുപടി നല്‍കി; ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തം; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദാംശങ്ങളുമായി പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍

ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെ മുന്നില്‍ കാണുന്നുണ്ട്, അവരോട് ഒറ്റക്കാര്യമേ പറയാനുള്ളു..; വിവാദങ്ങളില്‍ നിവിന്‍ പോളി

IPL 2025: കോഹ്‌ലിയെ ഭ്രാന്തൻ എന്ന് വിളിച്ചിട്ടില്ല, കോമാളി എന്നാണ് പറഞ്ഞത്; താരത്തിനെതിരെ പരിഹാസവുമായി പ്രമുഖൻ

OPERATION SINDOOR: ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് രാഹുൽ, കോൺഗ്രസ് സായുധ സേനയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ജയറാം രമേശ്; പ്രതികരിച്ച് പ്രതിപക്ഷം

ഭാരത് മാതാ കി ജയ്.. സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

ജനാലകളുടെ സമീപത്ത് മൊബൈല്‍ ഫോണും പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങും ഉപയോഗിക്കരുത്; സൈറന്‍ സിഗ്നലുകള്‍ മനസിലാക്കുക; കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പഹൽഗാമിൽ തീവ്രവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി, അവരുടെ നെറ്റിയിലെ സിന്ദൂരം മായിച്ചു; 'ഓപ്പറേഷൻ സിന്ദൂർ' പേര് നിർദേശിച്ചത് മോദി

IPL 2025: ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്, ആ പോയിന്റിൽ...; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ