മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ ബി ടീമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ പിണറായി വിജയന്‍ വരേണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം സര്‍ക്കാര്‍ എന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം. തോല്‍ക്കുന്നതുവരെ ജയിക്കുമെന്ന് അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം ഗോവിന്ദന്‍ മാസ്റ്റര്‍ക്കുണ്ട്. സിപിഎം പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. സിപിഎമ്മുകാര്‍ സ്‌മോളോ ലാര്‍ ജോ അടിക്കുന്നതില്‍ കേരളത്തിന് ഒരു പ്രശ്‌നമേയല്ല. മദ്യ മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Read more
മദ്യപിക്കുന്നതിനോട് തനിക്ക് ഒരു താത്പര്യവുമില്ല. ആരും മദ്യപിക്കരുത് എന്നാണ് തന്റെ അഭിപ്രായം. ആശ വര്‍ക്കര്‍മാരെ മഴയത്ത് നിറുത്തിയ പാര്‍ട്ടിയെ ആജീവനാന്തം ആളുകള്‍ പുറത്തു നിറുത്തും. ഡല്‍ഹിയില്‍ ബിജെപി ജയിച്ചതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.