ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ. മുരളീധരന്‍ എം.പി. വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് കേന്ദ്രത്തെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ ഇന്നത്തെ ശൈലി സെക്കുലര്‍ ശൈലിയല്ല. ഒരു ആര്‍.എസ്.എസ് ശൈലിയിലേക്ക് ഗവര്‍ണര്‍ പൂര്‍ണമായി മാറി. ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടി ഒരു മനുഷ്യന്‍ ഇത്രയും ചീപ്പാകരുതെന്നും മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണര്‍ പണ്ട് കോണ്‍ഗ്രസിനേയും ജനതാ ദളിനേയും പ്രതിനിധീകരിച്ച് മന്ത്രിയായ ആളാണ്. പിന്നെ ബി.എസ്.പിയില്‍ പോകുകയും അവസാനം ബി.ജെ.പിയിലെത്തി ഗവര്‍ണറാകുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹം തീരുന്നില്ല. പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
അതേസമയം, ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. മുസ്ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.