Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ. മുരളീധരന്‍; ‘പദ്മകുമാര്‍ കഴിയുന്നത് പിണറായി വിജയനെ ഭയന്ന്’

, 1:56 pm

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. തിരുവനന്തപുരത്തു യു ഡി എഫിന്റെ ഏകദിന ഉപവാസ വേദിയിലാണ് കെ. മുരളീധരന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശബരിമലമല വിഷയത്തില്‍ എ പദ്മകുമാര്‍ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നത് എന്നും, ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് സി പി എം വിടേണ്ടി വരുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

നേരത്തെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറില്‍ നിന്നും സര്‍ക്കാര്‍ രാജിക്കത്ത് എഴുതിവാങ്ങിയാതായി വാര്‍ത്തകള്‍ വന്നിരുന്നു. പത്മകുമാറിന്റെ രാജിക്കാര്യം മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അതുവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതലകള്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന് നല്‍കിയെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എ. പദ്മകുമാര്‍ നിഷേധിച്ചു. തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമാണെന്നും, ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചരണമാണെന്നുമാണ് പദ്മകുമാര്‍ പ്രതികരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജി കാര്യം നിഷേധിച്ചു രംഗത്തെത്തിയിരുന്നു.

Advertisement