നേതൃത്വത്തിനെതിരെ മുഖം തിരിച്ച് കെ മുരളീധരന്‍; കെപിസിസി-യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കില്ല

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളോട് മുഖം തിരിച്ച് കെ മുരളീധരന്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലും ആലത്തൂരും നേരിട്ട തോല്‍വിയെ കുറിച്ച് വിലയിരുത്താനാണ് ഇന്ന് തിരുവനന്തപുരത്ത് കെപിസിസി-യുഡിഎഫ് നേതൃയോഗം ചേരുന്നത്. എന്നാല്‍ കെ മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയ്ക്ക് പിന്നാലെ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി കെ മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം നടത്തിയിരുന്നു. മുരളീധരന്റെ തോല്‍വിയ്ക്ക് പിന്നാലെ തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയത ഉടലെടുത്തിരുന്നു.

വികെ ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുരളീധരനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ അധ്യക്ഷന്‍ താക്കീത് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ തോല്‍വിയെ കുറിച്ച് മുരളീധരന് പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ തൃശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മുരളീധരന്‍ പറയുന്നു. തൃശൂര്‍ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യുഡിഎഫിന് ഭരിക്കാന്‍ കഴിയൂ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് നേതൃത്വത്തെ അറിയിച്ചതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ