'കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവർ, കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു'; വിമർശിച്ച് കെ രാധാകൃഷ്ണൻ എംപി

സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും ഇത്തരം ചർച്ചകൾ സമൂഹത്തില്‍ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

നിറവും ജാതിയും സമൂഹത്തിൽ ഇപ്പോഴും ചർച്ചയ്ക്ക് വിധേയമാണെന്നും കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം അവർ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞുവെന്നും അതുകൊണ്ടാണ് എല്ലാവരും വെളുക്കാൻ ആഗ്രഹിച്ചതെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

അതേസമയം ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരൻ പ്രതികരിച്ചിരുന്നു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും ശാരദ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ തനിക്കിപ്പോൾ അത് കേട്ട് ശീലവുമായെന്നു പറയാമെന്നും ശാരദ പറയുന്നു. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ് എന്നും ശാരദ കുറിച്ചു.

Latest Stories

MI UPDATES: ആ ഒറ്റ കാരണം കൊണ്ടാണ് അശ്വനി ടീമില്‍ കളിച്ചത്, പ്രാക്ടീസ് മത്സരത്തില്‍...: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

INDIAN CRICKET: ഇന്ത്യക്ക് വേണ്ടി ആ ലക്ഷ്യം നേടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനവുമായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

'എന്ത് തരം ഭാഷയാണിത്?'; വ്ലോഗർ സൂരജ് പാലാക്കാരനെതിരെ സുപ്രീംകോടതി

ഹോമം വേണം, ജ്യോതിഷ പ്രകാരം പേര് മാറ്റം; അല്ലു അര്‍ജുന്‍ പേര് മാറ്റാന്‍ ഒരുങ്ങുന്നു

സിപിഎം എംപിമാര്‍ തിരക്കിലാണ്; വഖഫ് ബില്ലില്‍ ചര്‍ച്ചയ്ക്കുമില്ല, തര്‍ക്കത്തിനുമില്ല; അവധിയ്ക്ക് കത്ത് നല്‍കി കെ രാധാകൃഷ്ണന്‍

ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന് എഐഎഡിഎംകെ; അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനസിന്റെ പരാമർശം വിവാദത്തിൽ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാനെന്ന് വിമർശനം