നിയമസഭയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നു; കേന്ദ്രം നല്‍കിയത് പ്രാഥമികപരിശോധനയ്ക്കുള്ള അനുമതി മാത്രം; തെളിവുകളുമായി കേന്ദ്രമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ ഡിപിആറിലെ അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി കള്ളമാണെന്ന് അദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് അദേഹം തെളിവടക്കം പുറത്തുവിട്ട് കൊണ്ട് പറഞ്ഞു.

മുഖ്യമന്ത്രിയോടൊപ്പം ഉള്ള ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പിണറായി വിജയന്‍ ബോധപൂര്‍വ്വം നിയമസഭയില്‍ കള്ളം പറയുന്നുവെന്നും അദേഹം ആരോപിച്ചു. പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ച്, ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടുള്ള കത്തിന്റെ മറുപടി ഇതുവരെ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു.

നിയമസഭയെ, ജനതയെതെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മാര്‍കിസിസ്റ്റ് പാര്‍ട്ടിയും മുഖ്യന്ത്രിയും കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏത് തെറ്റിദ്ധാരണയും പരത്തി വോട്ട് നേടുക എന്നത് മാത്രമാണ് സിപിഎം ലക്ഷ്യം.പ്രതിപക്ഷത്തിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ തരത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിനുള്ള നോട്ടീസ് നല്‍കാന്‍ തന്റേടം കാണിക്കണം.സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ പച്ചക്കള്ളം പരത്തുന്ന രാഷ്ട്രീയത്തിന് ജനം തന്നെ മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്നും വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ പുറത്തുവിട്ട കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിക്ഷേപത്തിന് മുമ്പുള്ള (പ്രീ-ഇന്‍വെസ്റ്റ്മെന്റ്) നടപടികള്‍ക്ക് മാത്രമാണ് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് 2019 ഡിസംബര്‍ 12-നു തന്നെ അറിയിച്ചിട്ടുണ്ട്. കെ.ആര്‍.ഡി.എസ്.എല്‍. അനുമതിക്കായി റെയില്‍വേ മന്ത്രാലയത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സാങ്കേതിക സാധ്യത സംബന്ധിച്ച് വേണ്ടത്ര വിവരങ്ങള്‍ ഡി.പി.ആറില്‍ ഇല്ല. അതിനാല്‍ അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി-സ്വകാര്യഭൂമി എന്നിവയുടെ വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍പ്പാതയ്ക്ക് മുകളിലെ ക്രോസിങ്ങുകളുടെ വിവരങ്ങള്‍ തുടങ്ങിയവ സ്ഥലം സന്ദര്‍ശിച്ച് വിശദപരിശോധനനടത്തി ഡി.പി.ആറില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം.

Latest Stories

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്