കെ- റെയില്‍; പാലക്കാടിനെ ഒഴിവാക്കിയതില്‍ പരിഭവം; ബി.ജെ.പി നേതാവിന്റെ പോസ്റ്റില്‍ ട്രോള്‍ മഴ, പ്രതികരിച്ച് നേതാവ്

അതിവേഗ റെയില്‍പാതയില്‍ നിന്നും പാലക്കാട് ജില്ലയെ ഒഴിവാക്കിയെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചര്‍ച്ചാ വിഷയമാക്കി സാമൂഹ്യമാധ്യമങ്ങളിലെ ട്രോളന്മാര്‍.

കൃഷ്ണകുമാറിന്റെ 2020 ജനുവരിയിലെ പോസ്റ്റാണ് ട്രോളന്മാര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ പോസ്റ്റിലൂടെ അതിവേഗ റെയില്‍പാതയില്‍ നിന്ന് പാലക്കാടിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ജില്ലയിലെ ഇടതുപക്ഷ മന്ത്രിമാരെയും എംഎല്‍എമാരെയും കൃഷ്ണകുമാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കെ റെയിലിന് എതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണ് എന്നൊക്കെയാണ് ട്രോളന്‍മാരുടെ വിമര്‍ശനങ്ങള്‍.

Read more

സമയം വിഷയത്തില്‍ പ്രതികരണവുമായി സി കൃഷ്ണകുമാര്‍ രംഗത്തെത്തി. സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരുന്നതിന് മുമ്പ് ഇട്ട പോസ്റ്റാണത്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് തന്നെ ട്രോളുന്നതെന്നും അദ്ദേഹം പറഞ്ഞു.