കെ. റെയില്‍; 'മുഖ്യമന്ത്രിക്ക് പിടിവാശി', കേന്ദ്ര അനുമതി കിട്ടില്ലെന്ന് ഇ. ശ്രീധരന്‍

കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ. ശ്രീധരന്‍. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചോ സാങ്കേതികമായ പ്രശ്നങ്ങളെ കുറിച്ചോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യമെന്നും നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ധര്‍മ്മം എന്നും ഇ ശ്രീധരന്‍ പറഞ്ഞു.

റെയില്‍വേ ഒരു കേന്ദ്ര വിഷയമാണ്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിയുടെ പോരായ്മകളും ദൂഷ്യവശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിലിന്റെ ഡി.പി.ആര്‍ പുറത്തു വിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മ്മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെലവിനെ കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കും എന്നത് കൊണ്ടാണ് പ്രോജക്ട് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് എന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.

കെ റെയില്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല നടപ്പിലാക്കുന്നത്. അതിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളുമാണുള്ളത്. സര്‍ക്കാര്‍ അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ പല പദ്ധതികളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് എങ്കില്‍ നിലമ്പൂര്‍- നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ് ആദ്യം നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ തന്നെ പലര്‍ക്കും കെ-റെയില്‍ പദ്ധതിയില്‍ എതിര്‍പ്പുണ്ട്. അതൊന്നും പുറത്തു വരുന്നില്ലെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ എതിര്‍പ്പിന് രാഷ്ട്രീയമില്ല എന്നും നാടിന് ഗുണമുള്ള പദ്ധതികളില്‍ രാഷ്ട്രീയം നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ