"ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആദ്യം അപകടത്തിലായത് മതേതരത്വം,...വിഭജനത്തിന്‍റെ മുറിപ്പാടുകള്‍ ക്രൂരമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമാണിത്": സച്ചിദാനന്ദന്‍

ഗാന്ധിജിയുടെ മതേതരത്വത്തെ കുറിച്ചുള്ള സങ്കല്‍പം ഏറ്റവും അപകടത്തിലായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിഭജനത്തിന്‍റെ മുറിപ്പാടുകള്‍ അതിനു ശേഷവും ഇന്ത്യന്‍ ജനതയില്‍ തുടര്‍ന്നിരുന്നുവെങ്കിലും അത് വീണ്ടും ഏറ്റവും ക്രൂരമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമാണിതെന്നും പ്രശസ്ത കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സച്ചിദാനന്ദന്‍.

സച്ചിദാനന്‍റെ വാക്കുകൾ:

മതമൈത്രി അഥവാ ഗാന്ധിജിയുടെ മതേതരത്വത്തെ കുറിച്ചുള്ള സങ്കല്‍പം ഏറ്റവും അപകടത്തിലായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിഭജനത്തിന്‍റെ മുറിപ്പാടുകള്‍ അതിനു ശേഷവും ഇന്ത്യന്‍ ജനതയില്‍ തുടര്‍ന്നിരുന്നുവെങ്കിലും അത് വീണ്ടും ഏറ്റവും ക്രൂരമായ രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാലമാണിതെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ തന്നെ തനിച്ച്, ജീവിച്ച്, വളര്‍ന്ന ഹിന്ദു അല്ലാത്ത വിവിധ മതങ്ങളില്‍ പെട്ട ആളുകളെ അന്യരായോ വിദേശികളായോ മുദ്രകുത്തുകയോ അവര്‍ക്കെതിരെ ഉപയോഗിക്കാവുന്ന രീതിയില്‍ നിയമപരമായ ആയുധങ്ങള്‍ പോലും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്.

അതുകൊണ്ടു തന്നെ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആദ്യം അപകടത്തിലായത് അദ്ദേഹത്തിന്‍റെ സങ്കല്‍പ്പത്തിലുള്ള മതേതരത്വമായിരുന്നു. അതിനെ സങ്കല്‍പ്പം എന്ന് പറയുന്നത് അത് പാശ്ചാത്യ മതേതരത്വ സങ്കല്‍പ്പത്തില്‍ നിന്ന് ഭിന്നമായതു കൊണ്ടാണ്. കാരണം, ഭരണകൂടം മതപരമായ കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക എന്നത് മാത്രമല്ല ഉദ്ദ്യേശിച്ചത്, മറിച്ച് പൗരസമൂഹത്തിനകത്ത് എല്ലാ മതങ്ങളും, മതവിശ്വാസങ്ങളില്ലാത്തവര്‍ക്കും ഒന്നിച്ച് സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു സങ്കല്‍പ്പമാണത്. ഈ രണ്ട് അര്‍ത്ഥത്തിലും മതേതരത്വം ഇന്ന് അപകടത്തിലാണ്. ഭരണകൂടം കൂടുതല്‍ കൂടുതല്‍ മതാധിപത്യപരമായി മാറുന്നു. പൗരസമൂഹത്തില്‍ മതവൈരം വളര്‍ത്തുന്ന രീതിയിലുള്ള നയങ്ങളും സമീപനങ്ങളും വര്‍ദ്ധിച്ചു വരുന്നു. മതസ്പര്‍ദ്ധയുടെ പേരിലുള്ള ലഹളകളും കൊലപാതകങ്ങളും അന്യവത്കരണങ്ങളും വര്‍ദ്ധിച്ചു വരുന്നു. മതേതരത്വം ഏറ്റവുമധികം ഭീഷണി നേരിടുന്നത്, നിര്‍ഭാഗ്യവശാല്‍ രാജ്യത്തിന്‍റെ ഭരണകൂടത്തില്‍ നിന്നും അതിന്‍റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുമാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ