സംസ്ഥാനത്ത് നടക്കുന്നത് പിണറായി ബാബയുടേയും 20 കള്ളന്‍മാരുടേയും കൊള്ള ; കെ. സുധാകരന്‍

സംസ്ഥാനത്ത് നടക്കുന്നത് പിണറായി ബാബയുടേയും 20 കള്ളന്‍മാരുടേയും കൊള്ളയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വിവിധ വിഷയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. ഇക്കാലയളവില്‍ വില കുറഞ്ഞത് പിണറായി വിജയന് മാത്രമാണ്. പിണറായി ഭരണത്തില്‍ കേരളം മാഫിയകളുടെ നാടായി മാറി. മകള്‍ക്കും കുടുംബത്തിനും വേണ്ടിയാണ് പിണറായി ഭരിക്കുന്നത്.

ഇന്ന് സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തില്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടില്ല. അവര്‍ തമ്മിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമായാണ് പരസ്പരമുള്ള വിമര്‍ശനങ്ങള്‍.അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നിരുന്നു . സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും സതീശന്‍ ആരോപിച്ചു.

അരിയുടെ വില വര്‍ധിച്ചാല്‍ അതിന് ആനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അഞ്ച് ശതമാനം ആളുകള്‍ക്ക് പോലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് കഴിയുന്നില്ല.

സപ്ലൈക്കോയില്‍ ഒരു സാധനം പോലുമില്ല. മുഴുവന്‍ സാധനങ്ങള്‍ വന്നാലും കുറച്ചാളുകള്‍ക്ക് മാത്രമേ നല്‍കാനാകൂ. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇടപെട്ട് അരിയുടെ ഉള്‍പ്പടെ വില താഴേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

എല്ലാ ദിവസവും മുഖ്യമന്ത്രിമാരുടെ മേശയില്‍ സാധനങ്ങളുടെ വിലവിവര പട്ടിക വരും. കേരളത്തിലെ മുഖ്യമന്ത്രി ആ ഫയല്‍ നോക്കാറുണ്ടോ?’, സതീശന്‍ ചോദിച്ചു.

Latest Stories

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്