ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും; കെ സുധാകരൻ

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.

നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ അറിയിച്ചു. പാർട്ടി വിലക്ക് തള്ളിക്കളഞ്ഞ് ര്യാടന്‍ ഷൗക്കത്ത് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ നിലപാട്.

നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്നും അച്ചടക്ക നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

Latest Stories

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്