അനില്‍കുമാറിന് നിരാശാബോധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സുധാകരൻ

കെ പി അനില്‍കുമാറിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് പുറത്താക്കിയെന്ന് സുധാകരന്‍റെ പ്രതികരണം.

കെ.പി.അനില്‍കുമാറിന്‍റേത് നിരുത്തരവാദപരമായ പ്രവര്‍ത്തനമെന്ന്  കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ് അനില്‍കുമാറിന്‍റെ മറുപടി. അത് നിരുത്തരവാദപരമായ മറുപടിയാണ്. പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സുധാകരനെതിരെ രൂക്ഷവിമർശനമാണ് കെ.പി. അനിൽകുമാർ ഉന്നയിച്ചത്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍റെയല്ലാതെ മറ്റൊരാളുടെ പേര് ചർച്ച ചെയ്യാൻ അനുവദിച്ചിട്ടില്ല. സുധാകരന് എന്താണ് അച്ചടക്കത്തെ കുറിച്ച് പറയാനുള്ള അർഹതയെന്നും അനിൽ കുമാർ ചോദിച്ചു.

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂവെന്ന് കേരളം മുഴുവൻ ഫ്ലക്സ് വെച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നയാളാണ് ഇപ്പോൾ പ്രസിഡന്‍റ്. എന്നിട്ട് സംഘടന തിരഞ്ഞെടുപ്പ് നടത്തിയോ. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ യാതൊരു ജനാധിപത്യവുമില്ലെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ