എത്തുന്നത് നക്കിക്കൊല്ലാന്‍; ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ മൂടിവെച്ചുള്ള നീക്കം ധൃതരാഷ്ട്രാലിംഗനത്തിന് : ബി.ജെ.പിയുടെ ഈസ്റ്റര്‍ ദിന ഭവനസന്ദര്‍ശനത്തിന് എതിരെ കെ. സുധാകരന്‍

രാജ്യത്ത് ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണെന്നു സുധാകരന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതും അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു കൊന്നതും 500 ഓളം പേര്‍ കൊല്ലപ്പെടുകയും 395 പള്ളികള്‍ തകര്‍ക്കുകയും ചെയ്ത ഒഡീഷയിലെ കാണ്ടമാല്‍ വര്‍ഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദര്‍ശനത്തിനെത്തുന്നതെന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം.

മദര്‍ തെരേസ അഗതികളെ ശുശ്രൂഷിക്കുകയായിരുന്നില്ലെന്നും അവരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്നുമുള്ള സംഘപരിവാര്‍ നിലപാടിനോട് കേരള നേതാക്കള്‍ എന്തു പറയുന്നു? 240 അഗതി മന്ദിരങ്ങളില്‍ പതിനായിരക്കണക്കിന് ആരോരുമില്ലാത്തവരെ ആകെ മൂന്നു സാരികള്‍ മാത്രം സമ്പാദ്യമുള്ള കന്യാസ്ത്രീകള്‍ ശുശ്രൂഷിക്കുമ്പോള്‍ അതിനു വിലങ്ങുതടി തീര്‍ത്തതു ന്യായീകരിക്കാവുന്നതാണോ?

കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ക്രൈസ്തവരുടെ 500 പള്ളികള്‍ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2022ല്‍ ക്രൈസ്തവര്‍ക്കെതിരേ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ 1198 ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ബിജെപി നടത്തുന്ന ഭവനസന്ദര്‍ശനം വെറുമൊരു പ്രഹസനമായി മാറുമെന്നു സുധാകരന്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം