കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. പാര്‍ട്ടിക്ക് പുറത്ത് പോകാനുള്ള മനസ്സ് ഉണ്ടെങ്കില്‍ മാത്രമേ സിപിഎം സെമിനാറില്‍ പങ്കെടുക്കുകയുള്ളു. അങ്ങനെ ഒരു മനസ്സ് കെ വി തോമസിന് ഇല്ലെന്നാണ് വിശ്വാസമെന്നും പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സുധാകരന് ഡല്‍ഹിയില്‍ പറഞ്ഞു.
‘കെ വി തോമസ് പങ്കെടുക്കില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ട്. രാവിലെ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്.’ സുധാകരന് പറഞ്ഞു.
ഇക്കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി പറയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സമ്മേളന വേദിയില്‍ ഒരു കാരണവശാലും കെ വി തോമസിനെ താന്‍ പ്രതീക്ഷിക്കുന്നില്ല.
വിലക്ക് ലംഘിച്ച് പങ്കെടുത്താല്‍ എന്താണ് സംഭവിക്കുക എന്നത് പല തവണ പറഞ്ഞതാണ്. താന്‍ ഉള്‍പ്പടെ എല്ലാവര്ക്കും അത് ബാധകമാണ്. പുറത്തേക്ക് പോകാനുള്ള മനസ്സ് ഉണ്ടെങ്കിലേ സെമിനാറില്‍ പങ്കെടുക്കൂ. പുറത്താണെന്ന് തീരുമാനം എടുത്താല്‍ മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. കെ വി തോമസിന് അങ്ങനെ ഒരു മനസ്സ് ഇല്ലെന്നാണ് തന്റെ അറിവെന്നും സുധാകരന് വ്യക്തമാക്കി.
കണ്ണൂരില്‍ ആളുകളെ കുത്തിക്കൊല്ലാനും, ബോംബെറിഞ്ഞ് കൊല്ലാനും നേതൃനിരയിലുള്ള എം വി ജയരാജന് എന്തും പറയാം. എന്നാല്‍ തങ്ങളുടെ മരിച്ചുവീണ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടേയും വികാരത്തെ ചവിട്ടി മെതിച്ച് സിപിമ്മിന്റെ പരിപാടിയില്‍ കയറിച്ചെല്ലാന്‍ ഒരു കോണ്‍ഗ്രസുകാരനും കഴിയില്ലെന്നും സുധാകരന് പറഞ്ഞു.
Read more
കേരളത്തില്‍ ഇത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന സിപിഎമ്മിനോട് സന്ധിചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.