'എടാ മോനെ, എത്ര കടല്‍ താണ്ടി വന്നതാ, കൈത്തോട് കാട്ടി നീ പേടിപ്പിക്കരുത്'; സി. വി വര്‍ഗീസിനോട് കെ. സുധാകരന്‍

സിവി വര്‍ഗീസിന്റെ കൊലവിളി പ്രസംഗത്തില്‍ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വര്‍ഗീസിന്റെ പ്രസംഗത്തിനോട് പ്രതികരിക്കുന്നത് പോലും നാണക്കേടാണ്, പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മാത്രമാണ് പറയാനുള്ളതെന്നും സുധാകരന്‍ പറഞ്ഞു. ‘ചാനലുകളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടു. അതിനൊക്കെ മറുപടി പറയുന്നത് തന്നെ നാണക്കേടാണ്. ഒന്നു പറഞ്ഞോട്ടെ വര്‍ഗീസിനോട്…എടാ മോനെ എത്ര കടല്‍ താണ്ടിയാണ് ഞാന്‍ കണ്ണൂരിലെത്തിയത്. കൈത്തോട് കാണിച്ച് പേടിപ്പിക്കണ്ട.’ കെ സുധാകരന്‍ പറഞ്ഞു.

ഇടുക്കി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി വി വര്‍ഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്. സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. കണ്ണൂരില്‍ നിന്ന് വളര്‍ന്നു വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം.

എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചതും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍