'സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോൾ, പ്രതികരിച്ചത് കണ്ണാടി നോക്കി'; കാട്ടുകുരങ്ങ് പരാമര്‍ശത്തില്‍ മന്ത്രി റിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ‘കാട്ടുകുരങ്ങ്’ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കെ സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്ന് റിയാസ് പരിഹസിച്ചു. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും റിയാസ് പറഞ്ഞു.

കെ സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോളാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുകയാണ് സുധാകരാനെന്നും, അതിന്റെ ഭാഗമാണ് ഇത്തരം പ്രതികരണങ്ങളെന്നും റിയാസ് കൂട്ടിച്ചേർത്തു.

ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആര്‍ ഏജന്‍സിയല്ലെന്നും മുഖ്യമന്ത്രി മനപ്പൂര്‍വ്വം പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞിരുന്നു. ബിജെപി,ആര്‍എസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെ സുധാകരന്‍ ആരോപിച്ചിരുന്നു.

Read more