'ചാണ്ടി ഉമ്മനിലൂടെ മത്സരിക്കുന്നത് ഉമ്മന്‍ ചാണ്ടി'; പുതുപ്പള്ളിയില്‍ പിണറായിക്കെതിരായ ജനവികാരം കാണാമെന്ന് കെ. സുധാകരന്‍

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനിലൂടെ മത്സരിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായിക്കെതിരെയുള്ള ജനവികാരത്തിന്റെ ആളിക്കത്തലാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിക്കെതിരെയുള്ള ജനവികാരത്തിന്റെ ആളിക്കത്തലാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിനെതിരെ സിപിഎമ്മിനുള്ളില്‍ പുകയുന്ന രോഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളും പുതുപ്പള്ളിയില്‍ കണ്ടു. സര്‍ക്കാരിന്റെ വിലയിരുത്താലാണ് പുതുപ്പള്ളിയില്‍ നടക്കാന്‍ പോകുന്നതെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന പിണറായിയെ ലക്ഷ്യമിട്ടാണ്.

വികസനത്തിന്റെ പേരും പറഞ്ഞ് ജനങ്ങളുടെ പണം കുടുംബത്തിലേക്കു കൊണ്ടുപോകുന്നതും രാജവാഴ്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളും കണ്ട് ജനങ്ങള്‍ സഹികെട്ടു. ഹെലികോപ്റ്റര്‍ യാത്രയും അനേകം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് യാത്രയുമൊക്കെ ജനങ്ങളില്‍ വലിയ അവമതിപ്പുണ്ടാക്കി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ ഓണക്കാലത്തുപോലും വറുതിയിലാക്കി.

ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാല്‍സംഗക്കേസിന് കേസെടുക്കുമെന്നു പ്രഖ്യാപിക്കുകയും തന്റെ കീഴിലെ ഉത്തരമേഖലാ ഡിജിപിയേയും ദക്ഷിണമേഖലാ ഡിജിപിയേയും ക്രൈംബ്രാഞ്ചിനെയും ഒടുവില്‍ സിബിഐയും നിയോഗിച്ച് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനോട് പകരം വീട്ടാനുള്ള അവസരമാണ് പുതുപ്പള്ളിയിലുള്ളത്. ഉളുപ്പ് എന്നൊരു സാധനമുണ്ടായിരുന്നെങ്കില്‍ പിണറായി പുതുപ്പള്ളിയില്‍ കാലു പോലും കുത്തില്ലായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

റോയലാകാൻ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350 !

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ; ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പ് ജമ്മുകശ്മീരിലെത്തിയിരുന്നു

ഒന്നാന്തരം ഏഭ്യത്തരം, സിനിമകളുടെ രഹസ്യ കണക്ക് പുറത്തിട്ടലക്കാന്‍ ഇവരെ ആര് ഏല്‍പ്പിച്ചു..; രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

കുത്തിവെയ്‌പ്പെടുത്തിട്ടും പേവിഷ ബാധയുടെ കാരണം!

സ്ഥിരമായി ചിക്കൻ കഴിക്കുന്നവരാണോ? എന്നാൽ ഈ അപകടവും അറിഞ്ഞിരിക്കണം

വിരമിക്കാൻ ഒരു ദിവസം മാത്രം, ഐഎം വിജയന് പൊലീസ് സേനയിൽ സ്ഥാനക്കയറ്റം

'ചടങ്ങിൽ എത്തുമല്ലോ', വിഡി സതീശന് കത്തയച്ച് തുറമുഖ മന്ത്രി; വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണം

IPL 2025: അവന്‍ ടീമിലുളളതാണ് ഞങ്ങളുടെ എറ്റവും വലിയ ഭാഗ്യം, ലേലത്തില്‍ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു, വെളിപ്പെടുത്തി പ്രീതി സിന്റ

രാഷ്ട്രപിതാവിനോടുള്ള വൈര്യത്തിന് ഇരയാകുന്നത് ജനങ്ങള്‍; പൗരന്മാര്‍ പട്ടിണി കിടന്നാലും രാഷ്ട്രപിതാവിന്റെ ചിത്രമുള്ള നോട്ടുകള്‍ വിതരണം ചെയ്യില്ല; ഇടക്കാല സര്‍ക്കാരിന്റെ നടപടിയില്‍ ബംഗ്ലാദേശ് തകര്‍ച്ചയിലേക്ക്

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..', ഖാലിദ് റഹ്‌മാന് പിന്തുണ; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍! വിവാദം