കെ ജി ജോർജ് പി സി ജോർജ്ജായി; അനുശോചനത്തിനിടെ അബദ്ധം പിണ‍ഞ്ഞ് കെ സുധാകരൻ

പ്രമുഖ സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനിടെ അബദ്ധം പിണഞ്ഞ് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ ജി ജോർജ് എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞത് പിസി ജോർജ് എന്ന് തെറ്റിദ്ധരിച്ചാണ് കെ സുധാകരൻ സംസാരിച്ചത്.

അദ്ദേഹം നല്ല പൊതു പ്രവർത്തകനായിരുന്നു എന്നും , നല്ല രാഷ്ട്രീയ നേതാവായിരുന്നവെന്നും. അദ്ദേഹത്തോട് സഹതാപമുണ്ടായിരുന്നുവെന്നും, ഓർക്കാൻ ഒരു പാട് ഉണ്ടെന്നുമായിരുന്നു സുധാകരൻ‌റെ പ്രതികരണം. അനുശോചനം പറഞ്ഞ് അവസാനിക്കുന്നതുവരെ പിസി ജോർജ് എന്ന ധാരണയിലായിരുന്നു കെപിസി സി അധ്യക്ഷൻ.

Read more

എതായാലും അനുശോചനം അറിയിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് പ്രതികരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.