'വിജയന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് വിരല്‍ നക്കി, നാറികളാണ് പൊലീസ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ സുധാകരന്‍

പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിരല്‍ നക്കിയിട്ടാണ് പിണറായി വിജയന്‍ കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതെന്നായിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള കെപിസിസി പ്രസിഡന്റിന്റെ അധിക്ഷേപ പരാമര്‍ശം.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. പൊലീസുകാര്‍ നാറികളാണെന്നും സുധാകരന്‍ പറഞ്ഞു. സോറി പോലും പറയാന്‍ മര്യാദ കാണിക്കാത്ത നാറികളാണ് പൊലീസ് എന്നായിരുന്നു സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.

ഇങ്ങനെയുള്ള പൊലീസുകാരെ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും ഈ സംഭവത്തെ നിയമപരമായി നേരിടുമെന്നും കെ സുധാകരന്‍ പറഞ്ഞു. പൊലീസിന്റെ ഈ ഒറ്റ രാത്രിയിലെ നടപടികള്‍ കൊണ്ട് ജയിക്കാവുന്ന വോട്ടിന്റെ ഇരട്ടി രാഹുല്‍ നേടിക്കഴിഞ്ഞുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Read more

കൈവിരല്‍ നക്കിയിട്ടാണ് പിണറായി വിജയന്‍ കെ സുരേന്ദ്രന്റെ ഉള്‍പ്പെടെയുള്ള കള്ളപ്പണക്കേസുകള്‍ ഒത്തു തീര്‍പ്പാക്കിയത്. സിപിഎം നശിക്കാന്‍ പാടില്ല എന്നാണ്. പക്ഷെ നാശത്തിന്റെ പാതയിലേക്കാണ് അവര്‍ പോകുന്നത്. ഇതൊന്നും കണ്ട് യുഡിഎഫ് ആശങ്കപ്പെടേണ്ടെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും സുധാകരന്‍ പറഞ്ഞു.