കെ.പി.സി.സി അദ്ധ്യക്ഷ പദവി ഒഴിയില്ല; ആര്‍ക്കും കത്ത് അയച്ചിട്ടില്ല; പ്രചരിക്കുന്നത് ഭാവനാസൃഷ്ടികളെന്ന് കെ. സുധാകരന്‍

കെപിസിസി അദ്ധ്യക്ഷ പദവി ഒഴിയാന്‍ താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് കെ സുധാകരന്‍ എംപി. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ഭാവനസൃഷ്ടി മാത്രമാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദേഹം പറഞ്ഞു. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവില്‍നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും സുധാകരന്‍ പറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിതെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പരാമര്‍ശം അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. സുധാകരന്റെ പരാമര്‍ശം പുറത്ത് വന്ന ഉടനെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയതായും വി ഡി സതീശന്‍ പറഞ്ഞു. തന്റെ നാക്കുപിഴയാണ് ഈ പരാമര്‍ശമെന്നു സുധാകരന്‍ വ്യക്തിമാക്കിയതായും സതീശന്‍ പറഞ്ഞു.

തുടരെ തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് അന്വേഷിക്കും. നെഹ്റുവിയന്‍ നയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുമെന്നാണ് ശിന്തിന്‍ ശിവറില്‍ പാര്‍ട്ടി കൈക്കൊണ്ട തിരുമാനം. അതിനെതിരെ ആര് നിന്നാലും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം യു ഡി എഫിനെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഗൗരവമുള്ളതാണ്. അത് കൊണ്ട് തന്നെ ഇതിനെ ആരും ന്യായീകരിക്കുന്നില്ല.ഞലമറ ാീൃല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അന്ന് ഒരു വര്‍ഗീയ വാദിയുടെയും വോട്ടുവേണ്ടെന്ന പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയും മുന്നണിയുമാണ് കോണ്‍ഗ്രസും യു ഡി എഫും, അത് കൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം