കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.

മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രന്‍റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് മേല്‍ ചുമത്തിയ വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്‍റെയും പ്രൊസിക്യൂഷന്‍റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളും വിധിപ്പകര്‍പ്പില്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. പരമാവധി ഒരു വര്‍ഷത്തെ തടവ് ശിക്ഷയുളള ഒരു കുറ്റത്തിൽ ഒരു വര്‍ഷത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രൊസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ