'എവിടെ വരെ പോകുമെന്ന് നോക്കുകയാണ്, സന്ദീപിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം'; കെ സുരേന്ദ്രൻ

സന്ദീപ് വാര്യരുടെ നീക്കങ്ങൾ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാൻ നോക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ആരും പാർട്ടിക്ക് അതീതരല്ല. എവിടെ വരെ പോകുമെന്ന് നോക്കാം. ഓരോരുത്തർക്കും എവിടെ വരെ പോകാൻ സാധിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ്. എംബി രാജേഷ് സ്വന്തം പാർട്ടിക്കാർ ഇവിടെ നടത്തുന്ന പ്രവർത്തിയെന്താണെന്ന് ആദ്യം അന്വേഷിക്കട്ടെ. യാതൊരു ആശങ്കയുമില്ല. 23ന് ഫലം വന്ന ശേഷം വിശദമായി പ്രതികരിക്കാം. സ്വന്തം അമ്മയുടെ അന്ത്യകർമ്മത്തിന്റെ കാര്യങ്ങളൊക്കെ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സന്ദീപ് വാര്യരുടെ ചർച്ച ചെയ്യാൻ ബിജെപി അടിയന്തര കോർ കമ്മിറ്റി ചേരുന്നുണ്ട്. കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് കോർ കമ്മിറ്റിയിൽ ഉയരുന്നത്. സന്ദീപിനെ സംരക്ഷിച്ചത് കെ സുരേന്ദ്രനാണ് എന്നതുൾപ്പെടെയുള്ള വിമർശനങ്ങളാണ് കൃഷ്ണദാസ് പക്ഷം ഉയർത്തുന്നത്. സന്ദീപിനെ തിരിച്ചെടുത്തത് തെറ്റായിപ്പോയെന്നും വിമർശനമുണ്ട്. സന്ദീപിനെതിരെ നടപടി വേണമെന്നാണ് ആർഎസ്എസിന്‌റെ പക്ഷം. കൃഷ്ണദാസ് പക്ഷവും സന്ദീപിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ