പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തില്‍ എത്തിയതോടെ യുഡിഎഫും എല്‍ഡിഎഫും വലിയ തോതില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തോല്‍വി മണത്ത ഇടത്-വലത് മുന്നണികള്‍ നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത ഭീകര സംഘടന പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യത്തിലാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ആസൂത്രകനായ അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയുമായാണ് എല്‍ഡിഎഫിന്റെ സഖ്യം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി.

സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങളുമായും സതീശന്‍ ചര്‍ച്ച നടത്തി. ശ്രീനിവാസന്റെ പിതാവ് സജീവ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ സൗഹൃദം നഷ്ടമാവാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

കോണ്‍ഗ്രസിന്റെ സിമി ബന്ധമുള്ള ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ പാലക്കാട് ഗ്രീന്‍ സ്‌ക്വാഡ് എന്ന പേരില്‍ ഒരു സംഘം പ്രചരണം നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് യോജിച്ച രീതിയിലല്ല കോണ്‍ഗ്രസ് പാലക്കാട് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വേണ്ടി വിദേശത്ത് നിന്നും ഭീകര സ്വഭാവമുള്ളവരില്‍ നിന്നും ഫണ്ട് വരുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. പാലക്കാടും അത്തരം ഫണ്ട് വരുന്നുണ്ടോയെന്ന് ബിജെപിക്ക് സംശയമുണ്ട്.

മദനിയാണ് ഭീകരവാദത്തിന് വിത്തിട്ടതെന്നാണ് പി.ജയരാജന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയാണ് ആ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. അങ്ങനെയുള്ള പിഡിപിയുമായി ചേര്‍ന്നാണ് എല്‍ഡിഎഫുകാര്‍ പാലക്കാട് പ്രവര്‍ത്തിക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വര്‍ഗീയ പ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസ് അടിച്ചു കൊടുത്ത ലഘുലേഖയാണ് എസ്ഡിപിഐ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്നത്. പച്ചയായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണിത്. എന്‍ഡിഎ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എസ്ഡിപിഐയുടെ പിന്തുണ വേണ്ടായെന്ന് പറയാനുള്ള നട്ടെല്ല് വിഡി സതീശനില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍