കുവൈത്തിലേക്ക് യാത്രാ അനുമതിയില്ലാതെ പോകാന്‍ നോക്കി വിമാനത്താവളത്തില്‍ ബഹളം വെച്ചത് മലയാളികള്‍ മറന്നിട്ടില്ല; വീണാജോര്‍ജ് വഞ്ചനയുടെ ആള്‍രൂപംമെന്ന് കെ സുരേന്ദ്രന്‍

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോര്‍ജിന്റെ ആരോപണം നാടകമാണെന്നും വീണാജോര്‍ജ് വഞ്ചനയുടെ ആള്‍രൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്യൂബന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്.

സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നത്. ഇത്തരം നാടകങ്ങള്‍ വീണാ ജോര്‍ജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വെച്ചത് മലയാളികള്‍ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുര്‍വിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നല്‍കിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെപി നദ്ദ പക്വമായ നിലപാടാണ് സ്വീകരിച്ചത്. ആശാവര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോര്‍ജും സര്‍ക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചര്‍ച്ചയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്.

സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാതെ തയ്യാറാകാതെ കേന്ദ്രത്തിനെ പഴിചാരാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു, ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കില്ല..: ആമിന നിജാം

OPERATION SINDOOR: ജെയ്‌ഷെ- ഇ- മുഹമ്മദ് തലവൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും 4 സഹായികളും കൊല്ലപ്പെട്ടു; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് അസറിന്റെ പ്രതികരണം

അടിക്ക് തിരിച്ചടി, യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേല്‍; മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി സൈനിക നീക്കം; പ്രത്യാക്രമണം നടത്തുമെന്ന് ഹൂതികള്‍

INDIAN CRICKET: ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്, നമ്മളെ ജയിക്കാൻ ആർക്കും ആകില്ല; സച്ചിന്റെ തെണ്ടുൽക്കർ എഴുതിയ കുറിപ്പ് ഇങ്ങനെ

ലാലേട്ടനെ വച്ച് ഞാന്‍ തന്നെ ഇതും തൂക്കും..; '2018'നെ ചാടികടന്ന ഷണ്‍മുഖന് ജൂഡിന്റെ മറുപടി

IPL 2025: വേറെ ആരും ക്രെഡിറ്റ് വിഴുങ്ങാൻ വരേണ്ട, ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം മാറ്റിയത് ആ താരമാണ്: ഭുവനേശ്വർ കുമാർ

'സിംഗിളല്ല, കമ്മിറ്റഡ് ആണ്..', വെളിപ്പെടുത്തി നസ്‌ലിന്‍; പ്രണയിനി അനാര്‍ക്കലി? ചര്‍ച്ചയാകുന്നു

ഇന്ത്യ തുടക്കമിട്ടു, പിന്നാലെ പാകിസ്ഥാനെ ആക്രമിച്ച് ബലൂചിസ്താന്‍ ആര്‍മിയും; ബോംബുവെച്ച് സൈനിക വാഹനം തകര്‍ത്തു; ഏഴ് പാക് സൈനികള്‍ കൊല്ലപ്പെട്ടു

GT VS MI: താനൊക്കെ എവിടുത്തെ അമ്പയർ ആടോ, മത്സരം തുടങ്ങാതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ; കലിപ്പിൽ ആശിഷ് നെഹ്റ; കിട്ടിയത് വമ്പൻ പണി

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകത്തോട് വിശദീകരിച്ച രണ്ട് വനിതകൾ; ആരാണ് വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും