പത്തനംതിട്ട സിപിഎമ്മിന്റെ 'ഫേസ്ബുക്ക് പിന്തുണ' പാലക്കാട്ടുകാര്‍ തിരിച്ചറിയും; മുനമ്പം പോലെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നല്‍കിയത് ഡീലിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് പാലക്കാട്ടുകാര്‍ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തര്‍ധാര ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്‍ഡി മുന്നണി ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവര്‍ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി.

പത്തനംതിട്ടകാരനായിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍. അദ്ദേഹത്തിനെ പത്തനംതിട്ടയിലെ സിപിഎം പിന്തുണയ്ക്കുന്നത് പ്രാദേശിക വികാരമാണ്. പാലക്കാട്ടെ വോട്ടര്‍മാര്‍ പാലക്കാട്ടുകാരനായ കൃഷ്ണകുമാറിന് മാത്രമേ വോട്ട് ചെയ്യൂ. സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുന്‍പിലുണ്ട്.

മുനമ്പം പോലെയുള്ള വിഷയങ്ങള്‍ ഇവിടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ഥി മുനമ്പത്ത് പോയി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് മുനമ്പത്ത് മാത്രമുള്ള പ്രശ്‌നമല്ല. നൂറണിയിലും കല്‍പ്പാത്തിയിലും എല്ലാം വഖഫിന്റെ ഭീഷണിയുണ്ട്.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തില്‍ വഖഫ് ഭീഷണി ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്‍ഡിഎ യും സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ഇരകള്‍ക്കൊപ്പം നില്‍ക്കും. യുഡിഎഫ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ്. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?