അന്‍വറുടെ ആരോപണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെ; പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം.എല്‍.എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സി.പി.എം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം അന്വേഷിക്കും എന്നാണ് എം.വി ഗോവിന്ദനും ടി.പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്.

ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയും സ്ഥാനമൊഴിയാതെ എന്തന്വേഷണമാണ് നടക്കുന്നത്. എ.ഡി.ജി.പിയുടെ കീഴിലുള്ള ഉദ്യോഗ്സഥര്‍ അയാള്‍ക്കെതിരെ നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കും. പിണറായി വിജയന്റെ എല്ലാ ദുര്‍നടപ്പുകളുടെയും തെളിവ് എ.ഡി.ജി.പി ക്കറിയാം. അയാളെ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ മുഖ്യമന്ത്രിയുടെ കസേര ഇളകും. അന്വേഷണം ശരിയായി നടക്കണമെങ്കില്‍ അത് കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുകയാണ് വേണ്ടതെന്ന് സുരേന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. .

എല്ലാം അന്വേഷിക്കുമെന്ന് പറഞ്ഞ് എം.വി. ഗോവിന്ദനെ വരെ പിണറായി കബളിപ്പിച്ചു. നിങ്ങളെ നോക്കുകുത്തിയാക്കിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇനി ഗോവിന്ദന് കാശിയിലേക്കുള്ള ടിക്കറ്റ് എടുത്തുകൊടുക്കുകയാണ് വേണ്ടത്. അയാളവിടെ പോയി നാമം ജപിക്കുന്നതാണ് നല്ലത്. ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമല്ലല്ലോ.

ഭരണ കക്ഷി എം.എല്‍.എ തന്നെയെല്ലെ. ആരോപണത്തിലും നടപടിയെടുക്കില്ല. ആരോപണം തെറ്റാണെങ്കില്‍ അന്‍വറിനെ നടപടിയെടുക്കുമോ. അതും എടുക്കില്ല. ഇപ്പോള്‍ കെ.ടി.ജലീല്‍ എം.എല്‍.എയും മറ്റ് ചില മുന്‍ എം.എല്‍.എമാരും അന്‍വറിനെ പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മയക്കുമരുന്നു, കള്ളക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പി ശക്തമായ സമരരംഗത്ത് വരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Latest Stories

പിപി ദിവ്യയെ ഒളിപ്പിച്ചത് സിപിഎം; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് വിഡി സതീശന്‍

'കുട്ടി പൂജ'ക്കായി മകനെ ബലി നൽകണമെന്ന് ഭർത്താവ്; ബ്ലാക്ക് മാജിക്കിൽ നിന്ന് സംരക്ഷണം തേടി ഭാര്യ പൊലീസ് സ്റ്റേഷനിൽ, മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ!

ട്രെയ്‌ലര്‍ ഗംഭീരം.. 'മുറ' ടീമിനൊപ്പം ചിയാന്‍ വിക്രം; അഭിനന്ദനങ്ങളുമായി താരം

സ്വര്‍ണം വാങ്ങാനാകുക 'ഇനി സ്വപ്‌നങ്ങളില്‍ മാത്രം'; യുവാക്കള്‍ക്കിടയില്‍ ട്രെന്റായി ലൈറ്റ് വെയ്റ്റ് സ്വര്‍ണം

അമേയയുടെ 'ആദ്യ' വിവാഹം.. ആ കുഞ്ഞ് രഹസ്യം ഇതാണ്; വെളിപ്പെടുത്തി അമേയ

ഇന്ത്യൻ സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ കാറുകൾ!!

ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ; നസറുള്ളയുടെ പിൻഗാമി നയീം ഖാസിം

ഫോണ്‍ ചെയ്യാന്‍ അന്ന് രത്തന്‍ ടാറ്റ എന്നോട് പണം കടം ചോദിച്ചു: അമിതാഭ് ബച്ചന്‍

കോഴ വാഗ്ദാനം, എന്‍സിപിയില്‍ ആഭ്യന്തര അന്വേഷണം; നാലംഗ സമിതിയെ നിയോഗിച്ച് പാര്‍ട്ടി അധ്യക്ഷന്‍

'പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റി'; നീലേശ്വരം അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം