ധീരദേശാഭിമാനി സവര്‍ക്കറെ അപമാനിക്കുന്ന എസ്എഫ്‌ഐയെ സിപിഎം നിലയ്ക്ക് നിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കാനുള്ള എസ്എഫ്‌ഐ നീക്കം പ്രതിഷേധാര്‍ഹമാണ്.
മുന്‍ ഗവര്‍ണര്‍ക്കെതിരെ കായികാക്രമണത്തിന് വരെ തുനിഞ്ഞവരാണ് എസ്എഫ്‌ഐക്കാര്‍. സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ് എസ്എഫ്‌ഐയെ ഇളക്കിവിട്ട് വിഷയം മാറ്റാന്‍ സിപിഎം ശ്രമിക്കുന്നത്.
Read more
രാജ്യസ്‌നേഹിയായ ചരിത്രപുരുഷനായ സവര്‍ക്കറെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യം ആദരിക്കുന്നവരെ അപമാനിക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം പരിപാടിയാണ്. യൂണിവേഴ്‌സിറ്റികളെ അരാജകത്വത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എസ്എഫ്‌ഐ നീക്കം അനുവദിക്കാനാവില്ല. യൂണിവേഴ്‌സിറ്റികളെ സ്വതന്ത്രമാക്കാനുള്ള മുന്‍ ഗവര്‍ണറുടെ നടപടിയാണ് സിപിഎമ്മിനെ പ്രകോപിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.