കെ വാസുകിയുടെ നിയമനം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ

കേരള സർക്കാരിന്റെ വിദേശ സഹകരണ സെക്രട്ടറി ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ. അധികാരപരിധിക്ക് അതീതമായ കാര്യങ്ങളിൽ കേരളം കൈകടത്തരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂലൈ 15നാണ് വാസുകിയെ നിയമിച്ച് കേരളം ഉത്തരവിറക്കിയത്.

വാസുകിയുടെ നിയമനം വിവാദമായതോടെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്ന നിർദ്ദേശവും കേന്ദ്ര സർക്കാർ കേരളത്തിന് നൽകി. വിദേശകാര്യം കേന്ദ്ര സർക്കാരിൻ്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി. വാസുകിയുടെ നിയമനത്തിൽ ശക്തമായ വിമർശനമാണ് കേന്ദ്രം ഉന്നയിച്ചത്.

വിവിധ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങൾ പുതിയതല്ല. കഴിഞ്ഞ പത്ത് വർഷമായി, ബിജെപി ഇതര ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും തമ്മിൽ നിരന്തരമായ തർക്കങ്ങൾ നടന്നിട്ടുണ്ട്. ഇതിനിടയിലാണിപ്പോൾ കേരള സർക്കാർ നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയുമായുള്ള വിവാദം ഉയർന്നിരിക്കുന്നത്.

കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല കൂടി കേരളം നൽകിയത് നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വകുപ്പിൻ്റെ സെക്രട്ടറിയായി വാസുകി പ്രവർത്തിക്കുമെന്നായിരുന്നു നിയമന ഉത്തരവിൽ പറഞ്ഞിരുന്നത്. അതിനിടെ വിഷയത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും കേരള സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രതികരണവുമായി രംഗത്തെത്തി. വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു വിശദീകരിച്ചു. സംസ്‌ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതലയെന്നും താൻ കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കിയിരുന്നു.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍