ശബരിമലയിലെ നിയമം നിര്‍മാണത്തെക്കുറിച്ച് മോദി ഇപ്പോള്‍ മിണ്ടാത്തതെന്തേ?: കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്ന് കടകംപള്ളി

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല കേസില്‍ എന്തു വിധി വന്നാലും എല്ലാവരെയും വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നു കടകംപള്ളി പറഞ്ഞു. ശബരിമല ഇപ്പോള്‍ ശാന്തമാണ്. ശബരിമലയിൽ ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്‌തിട്ടില്ല. ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും വോട്ട് തട്ടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും കടകംപളളി പറഞ്ഞു.

കേസുകളെല്ലാം സർക്കാർ പിൻവലിച്ചിട്ടുണ്ട്. ആരാധാനലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് പിണറായി സർക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ഇതിനായി ചെലവഴിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.

2019 എറ്റവും കൂടുതൽ നടവരുമാനമുണ്ടായ വർഷമായിരുന്നു. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ട്. കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല