കളമശ്ശേരി ദുരന്തം മനുഷ്യനിര്‍മ്മിതം; നെസ്റ്റ് മാനേജ്‌മെന്റിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, മരിച്ചവരില്‍ കൗമാരക്കാരനും

കളമശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ മനുഷ്യ നിരമ്മിതമെന്നാവര്‍ത്തിച്ച് പൊലീസ്. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തലിന് പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ നെസ്റ്റ് കമ്പനിയ്‌ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ്.

അതേസമയം ദുരന്തത്തില്‍ മരിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന്് കണ്ടെത്തി. അതിനാല്‍ ബാലനീതി വകുപ്പ് പ്രകാരവും കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ തൊഴിലാളികളെയും പണിക്കായി നിര്‍ത്തിയതാണ് അപകടത്തിന് കാരണം. അപകടം നടക്കുമ്പോള്‍ ഏഴ് തൊഴിലാളികളാണ് കുഴിക്കുള്ളില്‍ ഉണ്ടായിരുന്നത്. കുഴിയുടെ വശങ്ങള്‍ നിരപ്പാക്കുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണത്.

ആദ്യം രക്ഷപ്പെടുത്തിയ രണ്ട്് പേരുടെ നില തൃപ്തികരമാണ്. എന്നാല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദുര്‍ബലമായ മണ്ണിന് മുകളിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നത്. പ്രദേശം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമല്ലെന്നും ആക്ഷേപമുണ്ട്.

അപകടമുണ്ടായ സ്ഥലത്തെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചിരുന്നു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും.

Latest Stories

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ