കളമശ്ശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിൽ കഴിയുന്നവരുടെ ചികിൽസാ ചെലവും നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അതേസമയം സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട്‌ മാർട്ടിൻ ആവർത്തിക്കുന്നത്.

ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. അതിനിടെ, പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡൊമിനിക് മാർട്ടിനെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കി. മാർട്ടിനെ റിമാന്‍ഡ് ചെയ്തു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി