കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിച്ച് പൊലീസ്

കൊച്ചി കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ അന്വേഷിച്ച് പൊലീസ്. ഏറെക്കാലമായി വിദേശത്തുള്ള പ്രതിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ മറ്റേതെങ്കിലും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്നിവ ഉള്‍പ്പെടെ പരിശോധിക്കും. പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായില്‍ ജോലി നോക്കി വരുകയായിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്ന പ്രതിയുടെ ഫോണില്‍ ഫോറന്‍സിക് പരിശോധന തുടര്‍ന്ന് വരുന്നു. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിയുടെ ഇടപെടലിനെ കുറിച്ചും പരിശോധന തുടരുന്നുണ്ട്. അതേ സമയം കേസിലെ തിരിച്ചറിയല്‍ പരേഡില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.

കഴിഞ്ഞ ഞായറാഴ്ച കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മലയാറ്റൂര്‍ സ്വദേശി ലിബിന, എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്, തൊടുപുഴ സ്വദേശിനിയായ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തെ തുടര്‍ന്ന് 25ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നുണ്ട്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം