കളമശ്ശേരി സ്‌ഫോടനം; ചികിത്സയില്‍ തുടരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും; സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ ഡോക്ടര്‍മാരും ആശുപത്രി സംവിധാനങ്ങളും അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചികിത്സയില്‍ തുടരുന്നവരെ മികച്ച രീതിയില്‍ പരിചരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സാ രംഗത്ത് നല്ല രീതിയുലുള്ള സമീപനമാണെന്നും കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററും പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നവരെയും സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്‌ഫോടനം സംബന്ധിച്ച അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിയുടെ വെളിപ്പെടുത്തലിനപ്പുറം വിഷയത്തില്‍ മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണത്തിലൂടെ തെളിയിക്കും. സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. എടിഎസ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡിജിപി ഉള്‍പ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍വക്ഷി യോഗത്തിനും നല്ല പ്രതികരണമാണ് ഉണ്ടായതെന്നും മാധ്യമങ്ങളും നല്ല രീതിയിലാണ് വിഷയം കൈകാര്യം ചെയ്തതെന്നും പറഞ്ഞ മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങള്‍ വഴി കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം