കലവൂർ സുഭദ്ര കൊലക്കേസ്; കൊലപാതകം സാമ്പത്തിക ലാഭത്തിന് വേണ്ടി, പ്രതികളെ ആലപ്പുഴയിലെത്തിച്ചു

കലവൂർ സുഭദ്ര കൊലക്കേസിൽ പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. പ്രതികൾ കൊലപാതകം നടത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണെന്ന് ആലപ്പുഴ എസ്‌പി അറിയിച്ചു. കൊലപാതകത്തിൽ രണ്ട് പേരൊഴികെ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

ആദ്യ ചോദ്യം ചെയ്യലിൽ തന്നെ കൊല നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ പത്തംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസിൽ മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എറണാകുളം കടവന്ത്രറയിൽ നിന്നും കാണാതായ എഴുപത്തിമൂന്ന്കാരിയുടെ കൊലപാതകത്തിൽ ഇന്നലെയാണ് പ്രതികൾ പിടിയിലാകുന്നത്. മാത്യൂസ് ശർമിള എന്നിവരാണ് പിടിയിലായത്. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സിസിടിവി പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.

എറണാകുളം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശർമിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ പരിസരത്ത് നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ശർമിള വന്നിരുന്നു. അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമായിരുന്നു സുഭദ്രയുടേത്. കടവന്ത്രയിൽ നേരത്തെ മിസിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ