യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം, കല്ലട ബസ്സിനെതിരെ നടപടി; പെര്‍മിറ്റ് റദ്ദാക്കി

കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. കളക്ടര്‍ ടി.വി അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യോഗത്തിലാണ് തീരുമാനം. കെഎല്‍ 45 എച്ച് 6132 എന്ന ബസ്സിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്.

റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗങ്ങളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. രാവിലെ തൃശൂരില്‍ ചേര്‍ന്ന ആര്‍.ടി.എ യോഗം നിയമോപദേശത്തിന് ശേഷം മതി സസ്‌പെന്‍ഡ് നടപടിയെന്ന നിലപാടിലായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍.ടി.എ അംഗങ്ങള്‍ നിര്‍ബന്ധിതരായി.

Read more

കല്ലട ഉടമ സുരേഷിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭിഭാഷകനാണ് പങ്കെടുത്തത്.