ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് നൽകിയ കത്ത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് കമൽ

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലനു കത്ത് നൽകിയ വിവാദത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് കമൽ സമ്മതിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അക്കാദമി ചെയര്‍മാന്‍ മന്ത്രിയ്ക്ക് കത്ത് കൈമാറിയത് സെക്രട്ടറി അറിയാതെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ സെക്രട്ടറി എതിര്‍ത്തിരുന്നു. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് പോകേണ്ടതിനു പകരമാണ് ചെയര്‍മാനായ കമൽ കത്ത് കൈമാറിയത്.

മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സാംസ്കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനാണെന്നും കമൽ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും” എന്നാണു മന്ത്രി എ.കെ. ബാലനു നൽകിയ കത്തിൽ കമൽ എഴുതിയത്.

അതേസമയം, കത്തിലെ ഉള്ളടക്കം മൂലം മന്ത്രി ഫയൽ തള്ളിയെന്നു മന്ത്രി ബാലന്റെ അസാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി.‘അത്തരം പരിഗണന അനുസരിച്ചല്ല ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്’ എന്നു ചൂണ്ടിക്കാട്ടി നിർദേശം നിരസിക്കുകയായിരുന്നുവെന്നു പിണറായി വിജയൻ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം