കണ്ണൂര്‍ കനകമല ഐ.എസ് കേസില്‍ ഇന്ന് വിധി പറയും . കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കേസിലുള്‍പ്പെട്ട 9 പ്രതികളില്‍ 7 പേരുടെ ശിക്ഷാവിധിയാണ് ഇന്നുണ്ടാകുക.
ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ വിചാരണ പിന്നീട് തുടങ്ങും. 2016 ഒക്ടോബറിലാണ് എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ ക്യാമ്പ് ചെയ്ത് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ആറ് പേരെ പിടികൂടിയത്. ഇവരുമായി സമൂഹ മാധ്യമങ്ങളിലൂടെ ഭീകരാക്രമണ പദ്ധതിയ്ക്ക് പിന്തുണ നല്‍കിയവരെയാണ് പിന്നീട് പിടികൂടിയത്.
കേസില്‍ ആകെ 15 പ്രതികളുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികളാണുള്ളത്. ഇറാഖില്‍ ആയുധ പരിശീലനം നേടിയ തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസില്‍ പ്രതിയാണെങ്കിലും വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.