അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം; ഇരട്ടസിമ്മുള്ള ഫോണുള്ളതുകൊണ്ട് കുറ്റവാളികളാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദേന്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍ ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതാണ് യുവാക്കള്‍ക്കെതിരായ തെളിവായി പോലീസ് എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നും കാനം പറഞ്ഞു.  മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍

“മാവോയിസ്റ്റ് രൂപേഷ് അഞ്ച് വര്‍ഷമായി ജയിലിലാണ്. അദ്ദേഹത്തിനെതിരേ ആറ് കേസുകളില്‍ യു.എ.പി.എ. ചുമത്തേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഈ കേസുകളില്‍ വീണ്ടും പോലീസ് അന്വേഷണത്തിന് ഒരുങ്ങുകയാണ്”. കോടതി വിട്ടാലും പോലീസ് വിടില്ലെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് കാനം ആരോപിച്ചു. മാവോയിസം ഒരു ക്രമസമാധാന പ്രശ്‌നമല്ല, രാഷ്ട്രീയ പ്രശ്‌നമെന്ന നിലയ്ക്കാണ് സമീപിക്കേണ്ടത്. നീതിയല്ല, ഭരണകൂടമാണ് ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് കാടുകയറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഡി.ജി.പിക്ക് കൊടുക്കുന്നതിനുപകരം എഫ്.ഐ.ആര്‍. എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയെക്കാണിച്ചില്ലെന്ന് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തോട്, പോലീസ് നടപടികള്‍ എല്‍.ഡി.എഫിനുള്ളില്‍ ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് കാനം പ്രതികരിച്ചു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ